കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 18,987 പേർക്ക് കൂടി COVID 19 ; 246 മരണം

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 96.82 കോടി കടന്നു

COVID 19  INDIA COVID  ഇന്ത്യ കൊവിഡ്  കൊവിഡ്  വാക്‌സിന്‍  കൊവിഡ് മരണം  സാമ്പിൾ
രാജ്യത്ത് 18,987 പേർക്ക് കൂടി COVID 19 ; 246 മരണം

By

Published : Oct 14, 2021, 10:29 AM IST

ന്യൂഡൽഹി :രാജ്യത്ത് 24 മണിക്കൂറിനിടെ 18,987 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,40,20,730 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം 19,808 രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ കൊവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 3,33,62,709 ആയി ഉയര്‍ന്നു. നിലവിലെ രോഗമുക്തി നിരക്ക് 98.07 ശതമാനമാണ്. സജീവ കേസുകളുടെ എണ്ണം 2,06,586 ആയി കുറഞ്ഞു.

അതേസമയം, കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണ നിരക്കിലെ വര്‍ധനവ് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 246 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ മരണം 4,51,435 ആയി ഉയര്‍ന്നു.

ALSO READ :പശുക്കളുടെ ഉന്‍മൂലനത്തിന് വഴിവയ്ക്കുമെന്ന് പ്രഗ്യ സിങ് ; വന്ധ്യംകരണ ക്യാംപയിന്‍ പിൻവലിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

ആകെ 58,76,64,525 കോടി സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചിട്ടുള്ളത്. അതിൽ 13,01,083 സാമ്പിളുകള്‍ കഴിഞ്ഞ ദിവസമാണ് പരിശോധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 96.82 കോടി കടന്നു.

ABOUT THE AUTHOR

...view details