കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 15,823 പേർക്ക് കൂടി COVID 19 ; 226 മരണം - ഇന്ത്യ കൊവിഡ്

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 96.43 കോടി കടന്നു

India logs 15  823 fresh Covid cases  226 new deaths  INDIA COVID  രാജ്യത്ത് 15,823 പേർക്ക് കൂടി COVID 19  കേന്ദ്ര ആരോഗ്യ മന്ത്രാലയം  വാക്‌സിന്‍  ഇന്ത്യ കൊവിഡ്  കൊവിഡ് ഇന്ത്യ
രാജ്യത്ത് 15,823 പേർക്ക് കൂടി COVID 19 ; 226 മരണം

By

Published : Oct 13, 2021, 10:14 AM IST

Updated : Oct 13, 2021, 11:05 AM IST

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 15,823 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,40,01,743 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.

കഴിഞ്ഞ ദിവസം 22,844 രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ കൊവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 3,33,20,057 ആയി ഉയര്‍ന്നു. നിലവിലെ രോഗമുക്തി നിരക്ക് 98.06 ശതമാനമാണ്. സജീവ കേസുകളുടെ എണ്ണം 2,07,653 ആയി കുറഞ്ഞു.

അതേസമയം, കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണ നിരക്കിലെ വര്‍ധനവ് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 226 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ മരണം 4,51,189 ആയി ഉയര്‍ന്നു.

ALSO READ :ജി 20 : അഫ്‌ഗാൻ വിഷയത്തിൽ ഏകീകൃത അന്താരാഷ്ട്ര പ്രതികരണമുണ്ടാകണമെന്ന് നരേന്ദ്രമോദി

ആകെ 58,63,63,44 കോടി സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചിട്ടുള്ളത്. അതിൽ 13,25,399 സാമ്പിളുകള്‍ കഴിഞ്ഞ ദിവസമാണ് പരിശോധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 96.43 കോടി കടന്നു.

Last Updated : Oct 13, 2021, 11:05 AM IST

ABOUT THE AUTHOR

...view details