ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്‌ച സ്ഥിരീകരിച്ചത് 14,313 കേസുകളാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 549 പേര്‍ കൊവിഡ് ബാധിച്ചുമരിച്ചെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ കണക്ക്.
13,543 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം ഭേദമായി. ഇതോടെ രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 3,36,41,175 ആയി. നിലവില്‍ 1.61,555 പേരാണ് ചികിത്സയില്‍ കഴിയുന്നത്.