രാജ്യത്ത് 24 മണിക്കൂറിനിടെ 1,68,063 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് 277 പേര്‍ക്ക് ജീവഹാനിയുണ്ടായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കേസുകള്‍ 3,58,75,790 ആയി. ആകെ മരണം 4,84,213. ഒമിക്രോണ്‍ കേസുകള്‍ 4,461 ആയി.
തിങ്കളാഴ്ചത്തേതിനേക്കാള്‍ കേസുകളുടെ എണ്ണത്തില്‍ 6.5 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 69,959 പേര്‍ക്കാണ് രോഗമുക്തി. 8,21,446 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.10.64% ആണ് പോസിറ്റിവിറ്റി നിരക്ക്.