ന്യൂഡൽഹി:കുട്ടികൾക്ക് നല്‍കാവുന്ന കൊവിഡ് പ്രതിരോധ മരുന്ന് അടിയന്തരമായി വികസിപ്പിക്കേണ്ടതുണ്ടെന്ന് എയിംസ് ഡൽഹി ഡയറക്ടർ ഡോക്‌ടർ രൺദീപ് ഗുലേറിയ.
ഭാരത് ബയോടെക്കും, മറ്റ് കമ്പനികളും വളരെ വേഗത്തിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും സെപ്‌റ്റംബർ- ഒക്ടോബർ മാസത്തോടെ മരുന്ന് യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികള്‍ക്കുള്ള കൊവാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ശേഷം സെപ്‌റ്റംബർ - ഒക്ടോബർ മാസത്തോടെ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രൺദീപ് ഗുലേറിയ പറഞ്ഞു.
also read: സംസ്ഥാനത്ത് ഒന്നേകാല്‍ കോടി കടന്ന് കൊവിഡ് വാക്സിനേഷൻ
" ഈ പകർച്ചവ്യാധി നിയന്ത്രിക്കണമെങ്കിൽ എല്ലാവർക്കും മരുന്ന് നൽകണം. ഭാരത് ബയോടെക്കും മറ്റ് കമ്പനികളും വളരെ വേഗത്തിൽ പരീക്ഷണങ്ങൾ നടത്തുന്നു. പരീക്ഷങ്ങള്‍ക്കായി മാതാപിതാക്കൾ കുട്ടികളുമായി മുന്നോട്ട് വന്നിരിക്കുന്നു. ഇത് പരീക്ഷണത്തിന്‍റെ വേഗം കൂട്ടും. രണ്ട്-മൂന്ന് മാസത്തെ തുടർനടപടികല്‍ക്ക് ശേഷം സെപ്റ്റംബറോടെ ഞങ്ങൾക്ക് റിപ്പോർട്ട് ലഭിക്കും. അപ്പോഴേക്കും അംഗീകാരങ്ങൾ ലഭിക്കുമെന്നതിനാൽ സെപ്റ്റംബർ-ഒക്ടോബർ മാസത്തോടെ വാക്‌സിൻ യാഥാര്‍ഥ്യമാകുമെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.