മഴവില്ലിൽ ഒന്നിലധികം നിറങ്ങൾ ഉളളതുപോലെ ഇന്ത്യക്ക് വ്യത്യസ്‌തങ്ങളായ സംസ്‌കാരങ്ങളും ഭാഷകളും ചലച്ചിത്ര വ്യവസായങ്ങളും ഉണ്ട്. അത് ലോകം അംഗീകരിക്കേണ്ട സമയമാണിതെന്ന് പ്രശസ്‌ത സംഗീത സംവിധായകന്‍ എ ആർ റഹ്‌മാന്‍. ദക്ഷിണേന്ത്യയിലും ഹിന്ദി ചലച്ചിത്രമേഖലയിലും ബ്രോഡ്‌വേയിലും ലണ്ടൻ വേദികളിലും പ്രവർത്തിച്ചിട്ടുള്ള റഹ്‌മാന്‍ 1992-ൽ മണിരത്‌നം ചിത്രമയ “റോജ”യിലൂടെയാണ് സംഗീത രംഗത്തേക്ക് കടന്നു വന്നത്.
സംഗീതലോകത്ത് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ട അദ്ദേഹം നിരവധി കണ്‍സേര്‍ട്ടുകളുമായി ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ "ആർആർആർ" ചിത്രത്തിലെ തെലുഗു ഗാനമായ "നാട്ടു നാട്ടു"വിന് ഓസ്‌ക്കാർ പുരസ്‌ക്കാരം ലഭിച്ചതിലൂടെ ഇന്ത്യയിൽ നിന്നുള്ള പ്രതിഭകളുടെ വൈദഗ്ധ്യത്തിലേക്ക് ഒരു നേർക്കാഴ്‌ച നൽകാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് രണ്ടുവട്ടം ഓസ്‌ക്കാർ പുരസ്‌ക്കാരം നേടിയ എആർ റഹ്‌മാന്‍ പറഞ്ഞു.
"തെലുഗു ഗാനമായ" നാട്ടു നാട്ടു"വിന് ഓസ്‌ക്കാർ പുരസ്‌ക്കാരം ലഭിച്ചതിൽ വളരെ സന്തോഷിക്കുന്നുണ്ട്. ഇപ്പോഴുള്ള ഒരേയൊരു ചലച്ചിത്ര വ്യവസായം നമ്മൾ ബോളിവുഡ് എന്ന് വിളിക്കുന്ന ഹിന്ദി ചലച്ചിത്ര വ്യവസായമാണെന്ന് ലോകം വിശ്വസിക്കുന്നുണ്ട്.
എന്നാൽ ബോളിവുഡ് എന്ന വാക്ക് ഞാന്‍ ഒരിക്കലും ഉപയോഗിക്കാറില്ല. എന്തെന്നാൽ അത് വളരെ സൗകര്യപ്രദവും ഹോളിവുഡിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതുമാണ്. മറ്റുളളവർ ഈ പ്രയോഗം ഉപയോഗിക്കുമ്പോൾ ഞാന്‍ അവരെ തിരുത്താന്‍ ശ്രമിക്കാറുണ്ട്", എആർ റഹ്‌മാന്‍ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഡാനി ബോയില്‍ സംവിധാനം ചെയ്‌ത"സ്ലംഡോഗ് മില്യണയർ"എന്ന ചിത്രത്തിലെ"ജയ് ഹോ"എന്ന ഗാനത്തിലൂടെ 2009ൽ രണ്ട് ഓസ്‌കറുകൾ എആര്‍ റഹ്‌മാന്‍ നേടിയിട്ടുണ്ട്. ഒന്ന് മികച്ച ഒറിജിനൽ സ്കോറിനും രണ്ടാമത് മികച്ച ഒറിജിനൽ ഗാനത്തിനുമായിരുന്നു പുരസ്‌കാരങ്ങൾ. അതേ വർഷം തന്നെ ഗ്രാമിയും ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരവും അദ്ദേഹം നേടി.
തമിഴ്, തെലുഗു, കന്നഡ, മലയാളം, പഞ്ചാബി, ഗുജറാത്തി, ബംഗാളി തുടങ്ങി നിരവധി ചലച്ചിത്ര വ്യവസായങ്ങൾ രാജ്യത്തുണ്ടെന്ന് 56കാരനായ റഹ്‌മാന്‍ പറഞ്ഞു. അവിടെ അത്ഭുതകരമായ പ്രതിഭാശാലികൾ ഉണ്ടെന്നും അവരെ ലോകം കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് കൂടുതൽ ശ്രദ്ധയും പണവും നൽകിയാൽ അതിശയകരമായ കാര്യങ്ങൾ അവർക്ക് ചെയാന്‍ കഴിയുമെന്നും റഹ്മാന്‍ പറഞ്ഞു. അതുകൊണ്ടാണ് ഇന്ത്യ വൈവിധ്യമാർന്നതെന്നും, അത് ഒരു സംസ്കാരമല്ല മഴവില്ലിൽ ഒന്നിലധികം നിറങ്ങൾ ഉളളതുപോലെയുളള സംസ്കാരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"മറക്കുമാ നെഞ്ചം" (തമിഴ് ഭാഷയിൽ എന്‍റെ ഹൃദയത്തിന് ഇത് മറക്കാൻ കഴിയുമോ എന്ന് അർത്ഥമാക്കുന്നു) കണ്‍സേര്‍ട്ടിലൂടെ തന്‍റെ അസാധാരണമായ ജീവിതം ആഘോഷിക്കാന്‍ തയ്യാറാവുകയാണ്. താൻ എപ്പോഴും "പ്രത്യേകമായ എന്തെങ്കിലും" ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അത് തന്‍റെ ജീവിതത്തിൽ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോജയ്‌ക്കായി ഒപ്പിടുന്നതിന് ഒരു വർഷം മുമ്പ് താന്‍ മനസിലാക്കിയ കാര്യമാണ് സിനിമകൾക്ക് സംഗീതം നൽകുമ്പോൾ അതിലൂടെ സാമ്പത്തിക ഭദ്രത കൈവരിക്കാനും അതിലൂടെ സ്‌റ്റുഡിയോ വിപുലീകരിക്കാനും സാധിക്കുന്നു.