ജയ്‌പൂര്‍ :I am Hindu,Not Hindutvavadi,Says Rahul : ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും അധികാര മോഹികളായ ഹിന്ദുത്വവാദികളുടേതല്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രൂക്ഷമായ വിലക്കയറ്റത്തിനെതിരെ രാജസ്ഥാനിലെ ജയ്‌പൂരില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'ഇത് ഹിന്ദുക്കളുടെ രാജ്യമാണ്, അധികാര മോഹികളായ ഹിന്ദുത്വവാദികളുടേതല്ല. രാജ്യത്ത് വിലക്കയറ്റം ഉണ്ടാവുകയും കഷ്‌ടപ്പാടുകൾ അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ, അതിനുത്തരവാദികള്‍ ഹിന്ദുത്വവാദികളാണ്' രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ മൂന്ന് നാല് വ്യവസായി സുഹൃത്തുക്കളും ചേർന്ന് ഏഴ് വർഷം കൊണ്ട് രാജ്യത്തെ നശിപ്പിച്ചു. ഹിന്ദുവും ഹിന്ദുത്വയും രണ്ട് വ്യത്യസ്‌ത വാക്കുകളാണ്, രണ്ട് ജീവജാലങ്ങൾക്ക് ഒരു ആത്മാവ് ഉണ്ടാകില്ല, രണ്ട് വാക്കുകൾക്ക് ഒരേ അർഥവും ഉണ്ടാകില്ലെന്നും വിശദീകരിച്ചു.