കേരളം

kerala

ETV Bharat / bharat

വിദേശത്ത് നിന്ന് വാക്‌സിൻ: ചർച്ചകൾ നടക്കുന്നതായി വിദേശകാര്യ മന്ത്രാലയം - വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ പൗരൻമാർക്ക് മറ്റ് രാജ്യങ്ങളിൽ യാത്ര വിലക്ക് ഏർപ്പെടുത്തിയത് പിൻവലിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു

India in touch with various countries for COVID-19 vaccine import  Ministry of External Affairs  Arindam Bagchi  വിദേശകാര്യ മന്ത്രാലയം  വാക്‌സിൻ ഇറക്കുമതി
മറ്റു രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ വാങ്ങുന്നതിനുള്ള ചർച്ചകൾ നടക്കുന്നതായി വിദേശകാര്യ മന്ത്രാലയം

By

Published : Jul 22, 2021, 10:29 PM IST

ന്യൂഡൽഹി: രാജ്യത്തേക്ക് വാക്‌സിൻ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ വിവിധ രാജ്യങ്ങളുമായി ചർച്ചയിലാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പൗരൻമാർക്ക് മറ്റ് രാജ്യങ്ങളിൽ യാത്ര വിലക്ക് ഏർപ്പെടുത്തിയത് പിൻവലിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. ഇന്ത്യയിൽ വാക്‌സിനേഷനിൽ അതിവേഗത്തിൽ നടക്കുന്നുണ്ടെന്നും ബാഗ്‌ചി പറഞ്ഞു.

സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കൊവിഷീൽഡ് വാക്സിന് യൂറോപ്യൻ യൂണിയിൻ അംഗീകരിച്ചിരുന്നു. നിലവിൽ ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫിൻലൻഡ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലൻഡ്, അയർലൻഡ്, ലാത്‌വിയ, നെതർലൻഡ്‌സ്, സ്ലൊവേനിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് കൊവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകിയിരിക്കുന്നത്.

ABOUT THE AUTHOR

...view details