ലഖ്‌നൗ: ലോകത്ത് ഏറ്റവും വേഗത്തില്‍ റോഡ് നിർമാണം നടത്തിയതിനുള്ള റെക്കോഡ് ഇന്ത്യയ്‌ക്കാണെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്‌ക്കരി. 24 മണിക്കൂറിനുള്ളിൽ 2.5 കിലോമീറ്റർ നാലുവരി കോൺക്രീറ്റ് റോഡും ഒരുവരി 25 കിലോമീറ്റർ ബിറ്റുമെൻ സോളാപൂർ-ബിജാപൂർ റോഡും പൂര്‍ത്തിയാക്കിയതോടെയാണ് ഇന്ത്യ ഗിന്നസ് റെക്കോർഡിന് അര്‍ഹമായത്. ലഖ്‌നൗവിൽ ടെഡി പുലിയ ഫ്ലൈ ഓവർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേഗത്തില്‍ റോഡ് നിർമാണത്തിനുള്ള ലോക റെക്കോഡ് ഇന്ത്യക്കെന്ന് നിധിൻ ഗഡ്‌കരി - അടിസ്ഥാന വികസനം
24 മണിക്കൂറിനുള്ളിൽ 2.5 കിലോമീറ്റർ നാലുവരി കോൺക്രീറ്റ് റോഡും ഒരുവരി 25 കിലോമീറ്റർ ബിറ്റുമെൻ സോളാപൂർ-ബിജാപൂർ റോഡും നിർമിച്ചതോടെ ഇന്ത്യ ഗിന്നസ് റെക്കോഡ് കരസ്ഥമാക്കി.
2020-21 വർഷത്തിൽ ദേശീയപാത വികസനം പ്രതിദിനം 37 കിലോമീറ്റർ റെക്കോഡിലെത്തി. ദേശീയപാതകളുടെ ദൈർഘ്യം 2014 ഏപ്രിലില്‍ 91,287 കിലോമീറ്ററിൽ ആയിരുന്നു. ഇത് 50 ശതമാനം വര്‍ധിച്ച് 2021 മാർച്ച് 20 വരെ 1,37,625 കിലോമീറ്ററായെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയം പുരോഗതിയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 111 ലക്ഷം കോടി രൂപ സർക്കാർ അടിസ്ഥാന സൗകര്യങ്ങൾക്കായി വിനിയോഗിക്കുമെന്നും നിധിൻ ഗഡ്കരി അറിയിച്ചു. ആത്മനിർഭർ പദ്ധതിയിലൂടെ രാജ്യത്തെ സ്വയം പര്യാപ്‌തമാക്കാനും 5 ട്രില്ല്യണ്‍ യുഎസ് ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയാക്കാനുമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും നിധിൻ ഗഡ്‌ക്കരി പറഞ്ഞു.