ചെന്നൈ:കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്ന് തെലുങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍. കാഞ്ചീപുരം വരദരാജപെരുമാള്‍ കോവിലില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ലോക രാജ്യങ്ങള്‍ക്കായി വാക്‌സിന്‍ നിര്‍മിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അവര്‍ പറഞ്ഞു.
ലോകത്തിനായി കൊവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ട്: തമിളിസൈ സൗന്ദരരാജന്‍ - covid vaccine and india news
വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യ കൈവരിച്ച പുരോഗതിയില്‍ വിദേശ രാജ്യങ്ങള്‍ക്ക് അസൂയ തോന്നുന്നതായും തെലുങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍
ഒരു കാലത്ത് മാസ്‌ക് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്‌തു. എന്നാല്‍ ഇന്ന് മൂന്ന് ലക്ഷം മാസ്‌കുകളാണ് നാം വിദേശത്തേക്ക് കയറ്റി അയക്കുന്നത്. ഇതേ രീതിയില്‍ വിദേശത്തേക്ക് മരുന്ന് കയറ്റിയയക്കുന്ന രാജ്യമായി ഇന്ത്യ മാറും.
വാക്‌സിന്‍ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ പിന്തുണക്കുന്നു. വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യ കൈവരിച്ച പുരോഗതിയില്‍ വിദേശ രാജ്യങ്ങള്‍ക്ക് അസൂയ തോന്നുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ വാക്‌സിന്‍ ഉപയോഗം ആവശ്യമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.