ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ കയറ്റുമതിയിൽ രാജ്യം ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ. ഘട്ടംഘട്ടമായി മറ്റ് രാജ്യങ്ങൾക്ക് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുന്നത് തുടരുന്നതിൽ നിലപാട് മാറ്റമില്ലെന്നും വൃത്തങ്ങൾ കൂട്ടിചേർത്തു. ജനുവരി 16 നാണ് ഇന്ത്യ ആഭ്യന്തര കൊവിഡ് വാക്‌സിനേഷൻ പരിപാടി ആരംഭിച്ചത്. ദിവസങ്ങൾക്കുള്ളിൽ തന്നെ വാക്‌സിൻ കയറ്റുമതിയും രാജ്യം ആരംഭിച്ചു.
കൊവിഡ് വാക്‌സിൻ കയറ്റുമതി; നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം - ഇന്ത്യൻ നിർമിത കൊവിഡ് വാക്‌സിൻ
മറ്റ് രാജ്യങ്ങളിലേക്കും കൊവിഡ് വാക്‌സിൻ എത്തിക്കുക എന്ന നിലപാടിൽ രാജ്യത്തിന് ഒരു മാറ്റവുമില്ലെന്നും അധികൃതർ വ്യക്തമാക്കി
![കൊവിഡ് വാക്‌സിൻ കയറ്റുമതി; നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം COVID-19 vaccines COVID-19 vaccine supply indian made covid vaccine vaccine maitri കൊവിഡ് വാക്‌സിൻ കയറ്റുമതി കൊവിഡ് വാക്‌സിൻ ഇന്ത്യൻ നിർമിത കൊവിഡ് വാക്‌സിൻ വാക്സിൻ മൈത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11161343-576-11161343-1616705976873.jpg)
കൊവിഡ് വാക്‌സിൻ കയറ്റുമതി; നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം
ഇന്ത്യ ഇതുവരെ മറ്റ് രാജ്യങ്ങൾക്ക് നൽകിയിട്ടുള്ളത്ര ഡോസ് വാക്‌സിൻ മറ്റൊരു രാജ്യവും നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. 75 രാജ്യങ്ങളിലേക്കായി ഇതുവരെ 60 ദശലക്ഷത്തിലധികം ഡോസ് ഇന്ത്യൻ നിർമിത കൊവിഡ് വാക്‌സിൻ ഡോസുകളാണ് രാജ്യം വിതരണം ചെയ്‌തിട്ടുള്ളത്.