ഇന്ത്യ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേയ്‌ക്കെന്ന് രാഹുൽ ഗാന്ധി - സാമ്പത്തിക മാന്ദ്യം
മോദി ഭരണം ഇന്ത്യയെ ബലഹീനതയിലേക്ക് നയിക്കുന്നുവെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ട് പങ്കുവെച്ചാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
ന്യൂഡൽഹി:സാമ്പത്തിക മാന്ദ്യം രൂക്ഷമെന്ന് രാഹുൽ ഗാന്ധി. ചരിത്രത്തിൽ ആദ്യമായി ഇന്ത്യ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കടക്കുന്നുവെന്നും മോദി ഭരണം ഇന്ത്യയെ ബലഹീനതയിലേയ്ക്ക് നയിക്കുന്നുവെന്നും രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ട് പങ്കുവെച്ചാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യൽ, രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങൾ, തൊഴിലില്ലായ്‌മ എന്നീ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും ട്വിറ്ററിൽ വിമർശനം.