കേരളം

kerala

ETV Bharat / bharat

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് റെക്കോർഡ് വിദേശ നിക്ഷേപം - നേരിട്ടുള്ള വിദേശ നിക്ഷേപം

72.12 ബില്ല്യണ്‍ ഡോളറിന്‍റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ആദ്യ 10 മാസം കൊണ്ട് ഉണ്ടായത്. ഒരു സാമ്പത്തിക വർഷത്തിലെ ആദ്യ 10 മാസത്തിൽ രേഖപ്പെടുത്തുന്ന എക്കാലത്തെയും ഉയർന്ന നിരക്കാണിത്.

singapore top investor  india FDI  രാജ്യത്ത് റെക്കോർഡ് വിദേശ നിക്ഷേപം  എഫ്‌ഡിഐ  നേരിട്ടുള്ള വിദേശ നിക്ഷേപം  foriegn direct investment
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് റെക്കോർഡ് വിദേശ നിക്ഷേപം

By

Published : Apr 5, 2021, 10:50 PM IST

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷം ആദ്യ 10 മാസം കൊണ്ട് ഇന്ത്യയിലെത്തിയത് 72.12 ബില്ല്യണ്‍ ഡോളറിന്‍റെ നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്‌ഡിഐ). കൊവിഡ് സാമ്പത്തിക രംഗത്ത് സൃഷ്‌ടിച്ച ആഘാതത്തിനിടയിലാണ് രാജ്യത്ത് റെക്കോർഡ് വിദേശ നിക്ഷേപം. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. പുനർ- നിക്ഷേപം ഉൾപ്പെടെയുള്ള കണക്കാണിത്.

ഒരു സാമ്പത്തിക വർഷത്തിലെ ആദ്യ 10 മാസത്തിൽ രേഖപ്പെടുത്തുന്ന എക്കാലത്തെയും ഉയർന്ന വിദേശ നിക്ഷേപം ആണിത്. 2019-20 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനവാണ് ഉണ്ടായത്. 62.72 ബില്ല്യണ്‍ ഡോളർ ആയിരുന്നു അന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം.

2020-21 കാലയളവിലെ ആദ്യ 10 മാസത്തിനുള്ളിലെ നേരിട്ടുള്ള അറ്റ വിദേശ നിക്ഷേപ ഇക്വിറ്റിയുടെ വരവും റെക്കോർഡ് രേഖപ്പെടുത്തി. 54.18 ബില്ല്യണ്‍ ഡോളറിന്‍റെ വരവാണ് ഉണ്ടായത്. മുൻ വർഷം ഇത് 42.34 ബില്ല്യണ്‍ ഡോളർ ആയിരുന്നു. കൊവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികളാണ് ഇക്വിറ്റി വരവിനെ സ്വാധീനിച്ചതെന്ന് വാണിജ്യ മന്ത്രാലയം വിശദീകരിച്ചു.

ആദ്യ 10 മാസത്തില്‍ ഇന്ത്യയിലേക്ക് നേരിട്ട് നിക്ഷേപം നടത്തിയ രാജ്യങ്ങളിൽ സിംഗപ്പൂരാണ് ഒന്നാമത്. ആകെ നിക്ഷേപത്തിന്‍റെ 30.28 ശതമാനവും സിംഗപ്പൂരിന്‍റെ സംഭാവന ആയിരുന്നു. 24.28 ശതമാനവുമായി യുഎസും 7.31 ശതമാനവുമായി യുഎഇയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിലകൊണ്ടു. എന്നാൽ ജനുവരി 2021ൽ സ്ഥിതിഗതികളിൽ മാറ്റമുണ്ടാവുകയും 29 ശതമാനം നിക്ഷേപവുമായി ജപ്പാൻ ഒന്നാമതെത്തുകയും ചെയ്തു.

ഐടി മേഖലയിലാണ് ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം ഉണ്ടായത്. ആദ്യ 10 മാസത്തിലെ നിക്ഷേപ വരവിൽ 46 ശതമാനവും ഐടി മേഖലയിലേക്ക് ആയിരുന്നു. നിർമാണ മേഖലയിലേക്ക് 13.37 ശതമാനവും സേവന മേഖലയിലേക്ക് 7.80 ശതമാനവും നിക്ഷേപം എത്തി. എന്നാൽ ഈ വർഷം ജനുവരി മാസം നിക്ഷേപം കൂടുതൽ എത്തിയത് കണ്‍സൾട്ടൻസി സേവന മേഖലയിലേക്കാണ്. 22 ശതമാനമാണ് നിക്ഷേപം എത്തിയത്. ഐടിയില്‍ 16 ശതമാനവും സേവന മേഖലയില്‍ 13.64 ശതമാനം നിക്ഷപവുമാണ് എത്തിയത്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ ഈ പ്രവണതകൾ ആഗോള നിക്ഷേപ രംഗത്ത് ഇന്ത്യയ്‌ക്ക് ഗുണകരമാകുമെന്നും വാണിജ്യ മന്ത്രാലയം വിലയിരുത്തി.

ABOUT THE AUTHOR

...view details