ന്യൂഡല്‍ഹി: വാക്‌സിന്‍ മൈത്രി മുന്നേറ്റത്തിന്‍റെ ഭാഗമായി പാലസ്‌തീന് കൊവിഡ് വാക്‌സിന്‍ കൈമാറി. ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിന്‍റെ 25,000 ഡോസാണ് നല്‍കിയതെന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്‌തു. പാലസ്‌തീനില്‍ 2.40 ലക്ഷം കൊവിഡ് രോഗികളാണുള്ളത്. 2,600 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു.
വാക്‌സിന്‍ മൈത്രി; പാലസ്‌തീന് 25,000 ഡോസ് കൊവിഡ് വാക്‌സിന്‍
ഇതിനകം 75 രാജ്യങ്ങളിലായി 640.66 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്
കൊവിഡ് വാക്‌സിന്‍
കഴിഞ്ഞ മാര്‍ച്ച് 17ന് ഐക്യരാഷ്‌ട്രസഭയാണ് കൊവിഡ് വാക്‌സിന്‍ പാലസ്‌തീന് ആദ്യമായി കൈമാറിയത്. രണ്ട് ഘട്ടങ്ങളിലായി 37,440ഉം 24,000ഉം ഡോസ് വാക്‌സിനാണ് ഇത്തരത്തില്‍ യുഎൻ നല്‍കിയത്.