കേരളം

kerala

ETV Bharat / bharat

India Gears Up for E Passport : പാസ്പോർട്ടിലും ഡിജിറ്റൽ ഇന്ത്യ; ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ ഉടൻ പുറത്തിറങ്ങും

Complies with ICAO Standards : 41 അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചരിക്കുന്ന ഇ-പാസ്‌പോർട്ട് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‍റെ (ഐസിഎഒ) എല്ലാ മാനദണ്ഡങ്ങൾക്കും അനുസൃതമാണ്

Etv Bharat India Gears Up for E Passport  E Passport with 41 advanced features  India E Passport  India Chip Passport  India Digital Passport  ചിപ്പ് ഘടിപ്പിച്ച ഇ പാസ്‌പോർട്ടുകൾ  Complies with ICAO Standards  ഇ പാസ്‌പോർട്ട്
India Gears Up for E Passport with 41 advanced features

By ETV Bharat Kerala Team

Published : Sep 9, 2023, 10:19 AM IST

Updated : Sep 9, 2023, 12:11 PM IST

ഹൈദരാബാദ് :ഡിജിറ്റൽ വിപ്ലവം പല മേഖലകളിലും വിജയകരമായി നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. ആധാർ കാർഡും പാൻ കാർഡും അടക്കം ഒരു വ്യക്തി കയ്യിൽ സൂക്ഷിക്കേണ്ട മിക്ക സർക്കാർ രേഖകളും ഇന്ന് ഡിജിറ്റൽ രൂപത്തിൽ കൊണ്ടുനടക്കാൻ കഴിയും. ഇപ്പോൾ ഇന്ത്യയുടെ ഡിജിറ്റൽ രേഖകളുടെ ശ്രേണിയിലേക്ക് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്ന സംവിധാനമാണ് ഇ-പാസ്‌പോർട്ടുകൾ. ഡിജിറ്റൽ ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ സുരക്ഷ കുറഞ്ഞ സാധാരണ ബുക്ക്‌ലെറ്റുകൾ ഒഴിവാക്കി എംബഡഡ് ചിപ്പുകളും അത്യന്താധുനിക സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്ന ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത് (India Gears Up for E Passport with 41 advanced features).​

  • അടുത്ത രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് ഇ-പാസ്‌പോർട്ട് അനുവദിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഇ-പാസ്‌പോർട്ടിന്‍റെ എല്ലാ സാങ്കേതിക പരിശോധനകളും ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞു.
  • നാസിക്കിലെ ഇന്ത്യൻ സെക്യൂരിറ്റി പ്രസുമായും (Indian Security Press Nashik) നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്‍ററുമായും (NIC) ചേർന്നാണ് സുരക്ഷ ഫീച്ചറുകളുള്ള ​ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കുന്നത്. ആദ്യ വർഷം നാസിക്കിലെ അതിസുരക്ഷ പ്രസിൽ 70 ലക്ഷം ഇ-പാസ്‌പോർട്ട് ​ ബുക്ക്‌ലെറ്റുകൾ അച്ചടിക്കും. ആകെ 4.5 കോടി ചിപ്പ് ഘടിപ്പിച്ച പാസ്‌പോർട്ടുകൾ അച്ചടിക്കാനാണ് പ്രസിന് നൽകിയ നിര്‍ദേശം.
  • ​പുതിയ പാസ്പോർട്ട് കാഴ്‌ചയിൽ സാധാരണ പാസ്പോർട്ടിന് സമാനമാണ്. ബുക്ക്‌ലെറ്റിന്‍റെ നടുവിലുള്ള ഒരു പേജിൽ റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ ചിപ്പ് (RFID Chip) ഘടിപ്പിച്ചിരിക്കും. ഇ-പാസ്‌പോർട്ടിന്‍റെ രണ്ടാം പേജിൽ വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും ഡിജിറ്റൽ സുരക്ഷ സംവിധാനവും ഉണ്ടാകും.
  • ​41 അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചരിക്കുന്ന ഇ-പാസ്‌പോർട്ട് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‍റെ (ICAO) എല്ലാ മാനദണ്ഡങ്ങൾക്കും അനുസൃതമാണ്. ഇ-പാസ്പോർട്ട് അനുവദനീയമായ 140 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടികൾ നിമിഷങ്ങൾക്കകം പൂർത്തിയാകും.
  • ​നിലവിൽ 193 രാജ്യങ്ങളാണ് ഐസിഎഒയിലുള്ളത്. ഈ രാജ്യങ്ങളിളെല്ലാം ഏകീകൃത ഇ-പാസ്‌പോർട്ട് നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
  • ഇ-പാസ്‌പോർട്ട് പരിശോധനക്കായി ​വിമാനത്താവളത്തിൽ പുതിയ ബയോമെട്രിക് സംവിധാനം സ്ഥാപിക്കും. ഈ സംവിധാനം പാസ്‌പോർട്ടിൽ സൂക്ഷിച്ചിരിക്കുന്ന മുഖചിത്രവും ഇമിഗ്രേഷൻ സമയത്തെ വ്യക്തിയുടെ മുഖവും നിമിഷങ്ങൾകൊണ്ട് ​ താരതമ്യം ചെയ്യും.

​ഇന്ത്യൻ പാസ്‌പോർട്ടിന്‍റെ പവർ :​അന്താരാഷ്ട്ര പാസ്പോർട്ട് സൂചികയില്‍ (International Passport Index) നിലവിൽ 80-ാം സ്ഥാനത്താണ് ഇന്ത്യന്‍ പാസ്‌പോർട്ടുകൾ. പട്ടികയിൽ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇന്ത്യ 80-ാമത് എത്തിയത്. ലോകത്ത് ഏറ്റവും അംഗീകാരമുള്ള പാസ്‌പോർട്ടുകളുടെ പട്ടികയായ പാസ്പോർട്ട് സൂചിക ഹെൻലേ പാസ്‌പോർട്ട് ഇൻഡക്‌സാണ് (Henley Passport Index) പ്രസിദ്ധീകരിക്കുന്നത്.

എയർ ട്രാൻസ്‌പോർട്ട് അതോറിറ്റി നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ വർഷവും പാസ്‌പോർട്ട് സൂചിക തയ്യാറാക്കുന്നത്. ഓരോ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സഹകരണവും നയതന്ത്രബന്ധങ്ങളും എത്രമാത്രം ശക്തമാണെന്നതിനെ പാസ്‌പോർട്ട് ഇൻഡക്‌സ് സൂചിപ്പിക്കുന്നു. ഒരു പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ എത്താൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണമാണ് പാസ്പോർട്ട് ഇൻഡക്‌സിൽ പരിഗണിക്കുന്ന പ്രധാന ഘടകം.

ഇന്ത്യക്കാർക്ക് നിലവിൽ വിസയില്ലാതെ 57 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ഇന്തോനേഷ്യ, തായ്‌ലൻഡ്, റുവാണ്ട, ജമൈക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് വിസ-ഫ്രീ ആക്‌സസും വിസ-ഓൺ-അറൈവൽ ആക്‌സസും ഉണ്ട്. എന്നാൽ 177 രാജ്യങ്ങളിലേക്ക് പോകണമെങ്കിൽ ഇപ്പോഴും വിസ ആവശ്യമാണ്.

Also Read:Passport Index | ഏറ്റവും ശക്തമായ പാസ്‌പോർട്ട്, സിംഗപ്പൂർ ഒന്നാമത്: ഇന്ത്യ 80-ാം റാങ്കില്‍

Last Updated : Sep 9, 2023, 12:11 PM IST

ABOUT THE AUTHOR

...view details