കേരളം

kerala

ETV Bharat / bharat

2022ൽ ഇന്ത്യയുടെ ജിഡിപിയിൽ 11 ശതമാനം വർധനവുണ്ടാകുമെന്ന് എഡിബി - ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് സാമ്പത്തികം ഇന്ത്യ 2022 വാർത്ത

ഏഷ്യൻ രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിച്ച ബാങ്കാണ് ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്ക് അഥവാ എഡിബി. 2022 മാർച്ച് 31വരെയുള്ള സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 11.0 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് എഡിബിയുടെ റിപ്പോർട്ട്.

1
1

By

Published : Apr 28, 2021, 6:44 PM IST

ന്യൂഡൽഹി:ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021-22 സാമ്പത്തിക വർഷത്തിൽ 11 ശതമാനം വളരുമെന്ന് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് (എഡിബി). സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ എന്നാൽ കൊവിഡ് പ്രതിസന്ധി ഭീഷണിയാകുമെന്ന ആശങ്കയുണ്ടെന്നും 'ഏഷ്യൻ ഡെവലപ്‌മെന്‍റ് ഔട്ട്‌ലുക്ക് (എഡിഒ) 2021'ന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2022 മാർച്ച് 31വരെയുള്ള സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 11.0 ശതമാനം വളർച്ച കൈവരിക്കും. വാക്സിൻ വിതരണം ഇതിന് സഹായകമാകും. എന്നാൽ, കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ഈ വളർച്ചയെ അപകടത്തിലാക്കിയേക്കാം. അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 7.0 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020ൽ ഇത് ആറ് ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു. അതിനാൽ ഈ വർഷം ദക്ഷിണേഷ്യയുടെ ജിഡിപി വളർച്ച 9.5 ശതമാനമായി വർധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ മെഡിക്കൽ ഇൻഷുറൻസ് പരിധിയിൽ വരുമെന്ന് ഗോവ സർക്കാർ

വികസ്വര ഏഷ്യയിലെ സാമ്പത്തിക വളർച്ച ഈ വർഷം 7.3 ശതമാനമായി ഉയരും. ഇതിന് കാരണം ആഗോളതലത്തിൽ കൊവിഡ് ബാധിതർ രോഗ മുക്തരാകുന്നതും വാക്സിൻ വിതരണത്താലുമാണ്. എങ്കിലും ഇവിടെയും സാമ്പത്തികപ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിൽ കൊവിഡ് രണ്ടാം തരംഗം ദോഷകരമായി ബാധിക്കുന്നുണ്ട്. പ്രാദേശികമായുള്ള കൊവിഡ് വ്യാപനത്തിന്‍റെ വ്യാപ്തി, വാക്സിൻ വിതരണത്തിലെ വേഗത, ആഗോളതലത്തിലെ കൊവിഡ് മുക്തി നിരക്ക് എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നീ ഘടകങ്ങളും വികസ്വര ഏഷ്യൻ രാഷ്‌ട്രങ്ങളുടെ സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്നു.

ഇന്ത്യയിലും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലും ഭക്ഷ്യവസ്തുക്കളുടെ വിലയിൽ സമ്മർദം കുറയുന്നതിനാൽ വികസ്വര ഏഷ്യയിലെ പണപ്പെരുപ്പം കഴിഞ്ഞ വർഷത്തെ 2.8 ശതമാനത്തിൽ നിന്ന് ഇത്തവണ 2.3 ശതമാനമായി കുറയുമെന്നാണ് റിപ്പോർട്ട്.

ABOUT THE AUTHOR

...view details