ന്യൂഡൽഹി: രാഷ്ട്രം എപ്പോഴും ഒന്നാമതാണെന്നും രാജ്യത്തിന്‍റെ ഐക്യത്തിനും ദേശീയ പുരോഗതിക്കുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഒന്നാമത് എപ്പേഴും ഒന്നാമത് (nation first always first) എന്ന കാഴ്ചപ്പാടോടെയാണ് നാം മുന്നോട്ട് പോകേണ്ടത്.
'രാജ്യം എപ്പോഴും ഒന്നാമത്'; മന്‍ കി ബാത്തിൽ പ്രധാനമന്ത്രി
രാജ്യത്തിന്‍റെ ഐക്യത്തിനും ദേശീയ പുരോഗതിക്കുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Also read: യുപി തെരഞ്ഞെടുപ്പ് ; സമാജ്‌വാദി പാർട്ടിയുമായി സഖ്യമില്ലെന്ന് എഐഐഎം
മന്‍ കി ബാത്ത് പോസിറ്റിവിറ്റിയുടെയും കൂട്ടായ്മയുടെയും ആഘോഷമാണന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രോഗ്രാമിലേക്ക് തങ്ങളുടെ നിർദ്ദേശങ്ങളും സന്ദേശങ്ങളും അയച്ചവരിൽ 75 ശതമാനം 35 വയസ്സിന് താഴെയുള്ളവരാണെന്ന് കേന്ദ്രം അടുത്തിടെ നടത്തിയ ഒരു സർവേയെ ഉദ്ധരിച്ചുകൊണ്ട് മോദി പറഞ്ഞു. യുവാക്കളാണ് ഇതിൽ ഭൂരിഭാഗമെന്നും ഇതിനോടകം തന്നെ 30,000ത്തോളം നിർദേശങ്ങൾ തങ്ങൾ അവലോകനം ചെയ്തതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.