കേരളം

kerala

ETV Bharat / bharat

India Expels Senior Canadian Diplomat : ബന്ധം ഉലയുന്നു ; കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ, രാജ്യം വിടാന്‍ നിര്‍ദേശം - ജസ്റ്റിന്‍ ട്രൂഡോ ആരോപണം

India Action Against Canadian Diplomat: ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലുണ്ടായ ആരോപണങ്ങള്‍ തള്ളിയതിന് പിന്നാലെ കാനഡയ്‌ക്കെതിരെ തുടര്‍ നടപടികളുമായി ഇന്ത്യ. ഇന്ത്യയിലുള്ള കാനഡയുടെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി.

India expels senior Canadian Diplomat  Hardeep Singh Nijjar Murder  Justin Trudeau Against India  Justin Trudeau Allegations Against India  India Canada Issue  ഹർദീപ് സിങ് നിജ്ജര്‍ കൊലപാതകം  ഇന്ത്യ കാനഡ നയതന്ത്രബന്ധം  കാനഡ നയതന്ത്ര പ്രതിനിധി  ജസ്റ്റിന്‍ ട്രൂഡോ ആരോപണം  India Action Against Canadian Diplomat
India expels senior Canadian Diplomat

By ETV Bharat Kerala Team

Published : Sep 19, 2023, 11:51 AM IST

Updated : Sep 19, 2023, 5:11 PM IST

ന്യൂഡല്‍ഹി :കനേഡിയന്‍ സിഖ് പ്രവര്‍ത്തകന്‍ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ (Hardeep Singh Nijjar Murder) ജസ്റ്റിന്‍ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങള്‍ (Justin Trudeau Against India in Hardeep Singh Nijjar Murder) തള്ളിയതിന് പിന്നാലെ കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ (Ministry Of External Affairs In Justin Trudeau Allegations). ഇന്ത്യയിലുള്ള കനേഡിയന്‍ ഹൈക്കമ്മീഷണറെ നേരിട്ട് വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം ഒരു മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്ന വിവരം അറിയിച്ചത്. അഞ്ച് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ രാജ്യം വിടണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം.

ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍റുകള്‍ക്ക് ബന്ധമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാര്‍ലമെന്‍റില്‍ ആരോപിച്ചിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഇതിനുള്ള തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പ്രതികരണം വന്നതിന് പിന്നാലെ ഒരു ഇന്ത്യന്‍ ഉന്നത നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്‍റില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെങ്കില്‍ കാനഡയുടെ പരമാധികാരത്തിന് മേല്‍ കടന്നുകയറാനുള്ള ഇന്ത്യയുടെ ശ്രമമായിരിക്കും നടപടിയെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലനി ജോളി (Canadian Foreign Minister Melanie Joly ) അഭിപ്രായപ്പെട്ടിരുന്നു.

Read More :Canada expels Indian diplomat Hardeep Singh Nijjar Murder: 'കൊലപാതകത്തില്‍ ബന്ധമെന്ന്', ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ

ഇതിന് പിന്നാലെ തന്നെ ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ തള്ളി ഇന്ത്യ രംഗത്തെത്തിയിരുന്നു. കാനഡയില്‍ ഉണ്ടായിട്ടുള്ള ഏതെങ്കിലും അക്രമ സംഭവങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ തീര്‍ത്തും അസംബന്ധമാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉന്നയിച്ച കാര്യങ്ങള്‍ ഇന്ത്യ പൂര്‍ണമായും തള്ളുന്നു.

നിയമ വാഴ്‌ചയോട് ശക്തമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഒരു ജനാധിപത്യ രാഷ്‌ട്രമാണ് ഇന്ത്യ. ഇത്തരത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അങ്ങേയറ്റം ആശങ്ക സൃഷ്‌ടിക്കുന്നതാണ്. ഇത്തരം ഘടകങ്ങളോട് കനേഡിയൻ രാഷ്‌ട്രീയ നേതാക്കൾ പരസ്യമായി സഹതാപം പ്രകടിപ്പിച്ചത് ആശങ്കാജനകമായ വിഷയമായിട്ടാണ് തുടരുന്നത്.

മനുഷ്യക്കടത്ത്, കൊലപാതകങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പടെയുള്ള നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ കാനഡയിൽ നടക്കുന്നത് പുതിയ കാര്യമല്ല. അത്തരം സംഭവ വികാസങ്ങളെ ഇന്ത്യന്‍ ഭരണകൂടവുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം ഞങ്ങള്‍ തള്ളുന്നു. അവരുടെ മണ്ണിൽ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാ ഘടകങ്ങള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍ കാനഡ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു - ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.

Read More :Sikh activist Murder India Rejects Canada Allegations | സിഖ് കൊലപാതകം, കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ

Last Updated : Sep 19, 2023, 5:11 PM IST

ABOUT THE AUTHOR

...view details