കേരളം

kerala

ETV Bharat / bharat

ചൈനക്കെതിരെ പാങ്കോങ് തടാകത്തിൽ മറൈൻ കമാൻഡോകളെ വിന്യസിച്ച് ഇന്ത്യ - marine commandos news

ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് കമാൻഡോകളെയും കരസേനയുടെ പാരാസ്‌പെഷ്യൽ ഫോഴ്‌സിനെയും വിന്യസിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ നാവികസേനയുടെ മറൈന്‍ കമാന്‍ഡോകളെ കിഴക്കൻ ലഡാക്കിൽ നിയോഗിച്ചത്

MARCOS deployed near Pangong Lake  eastern Ladakh  naval commandos  Indian Air Force  ചൈനക്കെതിരെ ശക്തമായ പ്രതിരോധം വാർത്ത  ഇന്ത്യയുടെ ശക്തമായ പ്രതിരോധം വാർത്ത  പാങ്കോങ് തടാകം വാർത്ത  മറൈൻ കമാൻഡോകളെ വിന്യസിച്ചു വാർത്ത  കിഴക്കൻ ലഡാക്കിൽ പ്രതിരോധം ശക്തമാക്കി വാർത്ത  മാർക്കോസ് വിന്യസിച്ചു വാർത്ത  ഗരുഡ് കമാൻഡോകൾ വാർത്ത  കിഴക്കൻ ലഡാക്കിൽ നിയോഗിച്ചു വാർത്ത  ഇന്ത്യ- ചൈന വാർത്ത  marine commandos news  India- china commandos news
പാങ്കോങ് തടാകത്തിൽ മറൈൻ കമാൻഡോകളെ വിന്യസിച്ചു

By

Published : Nov 28, 2020, 4:57 PM IST

ന്യൂഡൽഹി:ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ കിഴക്കൻ ലഡാക്കിൽ പ്രതിരോധം ശക്തമാക്കി ഇന്ത്യ. പാങ്കോങ് തടാകത്തിന് സമീപം ഇന്ത്യൻ നാവികസേനയുടെ മറൈൻ കമാൻഡോകളെ (മാർക്കോസ്) വിന്യസിച്ചു. ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് കമാൻഡോകളെയും കരസേനയുടെ പാരാസ്‌പെഷ്യൽ ഫോഴ്‌സിനെയും വിന്യസിച്ചതിന് പിന്നാലെയാണ് മറൈൻ കമാൻഡോകളെയും കിഴക്കൻ ലഡാക്കിൽ നിയോഗിച്ചത്.

നേവി കമാന്‍ഡോകള്‍ക്കായി കൂടുതൽ ബോട്ടുകൾ ഉടനെ നൽകാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ കാലമായി കിഴക്കൻ ലഡാക്കിൽ, ഇന്ത്യൻ കരസേനയുടെ പ്രത്യേക വിഭാഗവും സ്‌പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്‌സും സേവനം നടത്തിവരികയാണ്. ഇവിടുത്തെ ഉയർന്ന മലനിരകളിലെ യഥാർഥ നിയന്ത്രണരേഖയിൽ ഗരുഡ് കമാൻഡോകൾ നിരീക്ഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ആറ് മാസക്കാലമായി കരസേനയുടെയും വ്യോമസേനയുടെയും പ്രത്യേക വിഭാഗം ഇവിടെ സേവനം നടത്തിവരുന്നു. ആഗസ്റ്റ് 29, 30 തിയതികളിൽ യഥാർഥ നിയന്ത്രണരേഖ ഉൾപ്പടെയുള്ള ഉയരമുള്ള പ്രദേശങ്ങളെ പ്രത്യേക സേനകൾ പിടിച്ചെടുത്തു. ചൈനയും അവരുടെ പ്രത്യേക സേനകളെ ചൈനീസ് മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.

ഭീകരപ്രവർത്തനങ്ങള്‍ തടയുന്നതിനായി ജമ്മു കശ്മീരിലെ വുലാർ തടാക പ്രദേശത്ത് മറൈന്‍ കമാന്‍ഡോകളുടെ ടീമുകളെ നിയോഗിച്ചു. പ്രതിരോധ മേധാവിയെന്നതിന് പുറമെ, അന്ന് കരസേനാ മേധാവി കൂടിയായിരുന്ന ജനറൽ ബിപിൻ റാവത്തിന്‍റെ പദ്ധതികളുടെ ഭാഗമായി 2016 പത്താൻ‌കോട്ട് പ്രവർത്തനങ്ങൾക്ക് ശേഷം, കശ്മീർ താഴ്‌വരയിൽ ഇന്ത്യൻ വ്യോമസേന സൈനികരെ വിന്യസിക്കാൻ തുടങ്ങിയിരുന്നു. 26/11 തീവ്രവാദി സാക്കി ഉർ റഹ്മാൻ ലഖ്‌വിയുടെ അനന്തരവന്‍റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ഭീകരരെ ഇല്ലാതാക്കിയതിന് ഒരു അശോക് ചക്രയും മൂന്ന് ശൗര്യ ചക്രങ്ങളും മറ്റ് ധീരതയുടെ അവാർഡുകളും സൈന്യം കരസ്ഥമാക്കുകയും ചെയ്‌തു. ഇതിന് ശേഷം, ഇന്ത്യൻ വ്യോമസേന സാധാരണ ഗരുഡ് ടീമുകളെ കശ്മീർ താഴ്‌വരയിൽ വിന്യസിപ്പിക്കുന്നതിനായി അയച്ചിട്ടുണ്ട്. 2016ലെ സർജിക്കൽ സ്ട്രൈക്കുകൾ ഉൾപ്പടെയുള്ള തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സൈന്യത്തിന്‍റെ നിരവധി പ്രത്യേക ബറ്റാലിയനുകളെയും കശ്മീർ താഴ്‌വരയിൽ വിന്യസിച്ചു.

ABOUT THE AUTHOR

...view details