കംബോഡിയക്ക് ദുരിതാശ്വാസ സാമഗ്രികൾ കൈമാറി ഇന്ത്യ - ഇന്ത്യ
ദുരിതാശ്വാസ സാമഗ്രികൾ ബുധനാഴ്ച നടന്ന ചടങ്ങിൽ കംബോഡിയൻ വൈസ് പ്രസിഡന്‍റ് ഹാംഗ് സമോണിന് കൈമാറിയതായി ഇന്ത്യൻ നയതന്ത്രജ്ഞൻ ബി സുബ്ബറാവു പറഞ്ഞു.
കംബോഡിയക്ക് ദുരിതാശ്വാസ സാമഗ്രികൾ കൈമാറി ഇന്ത്യ
ന്യൂഡൽഹി: കംബോഡിയയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ ഇന്ത്യ 15 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൈമാറി. ഇന്ത്യൻ നാവിക സേന കപ്പലായ കിൽട്ടൻ ആണ് ചൊവ്വാഴ്ച ദുരിതാശ്വാസ സാമഗ്രികളുമായി സിഹാനോവിൽ തുറമുഖത്തെത്തിയത്. ദുരിതാശ്വാസ സാമഗ്രികൾ ബുധനാഴ്ച നടന്ന ചടങ്ങിൽ കംബോഡിയൻ വൈസ് പ്രസിഡന്‍റ് ഹാംഗ് സമോണിന് കൈമാറിയതായി ഇന്ത്യൻ നയതന്ത്രജ്ഞൻ ബി സുബ്ബറാവു പറഞ്ഞു.