ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 7,06,18,026 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണി വരെ 12 ലക്ഷത്തിലധികം കൊവിഡ് -19 വാക്സിൻ ഡോസുകൾ നൽകി. ഇതിൽ 89,03,809 ആദ്യ ഡോസും 86,132 രണ്ടാം ഡോസും സ്വീകരിച്ച ആരോഗ്യ പ്രവർത്തകരാണ്. 95,15,410 ഒന്നാം ഡോസും 39,75,549 പേർ രണ്ടാം ഡോസും സ്വീകരിച്ച മുൻനിര പ്രവർത്തകരാണ്. 45 വയസ്സിന് മുകളിലുള്ള 4,29,37,126 പേരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചത് ഏഴ് കോടിയിലധികം പേർ - COVID-19 vaccine
വാക്സിനേഷന്‍റെ 77-ാം ദിവസമായ വെള്ളിയാഴ്ച മാത്രം 1276191 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
![രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചത് ഏഴ് കോടിയിലധികം പേർ കൊവിഡ് വാക്സിൻ 7 cr COVID-19 vaccine doses administered India crosses 7 cr COVID-19 vaccine COVID-19 vaccine രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചത് ഏഴ് കോടിയിലധികം പേർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11259146-686-11259146-1617413132012.jpg)
രാജ്യത്ത്
വാക്സിനേഷന്‍റെ 77-ാം ദിവസമായ വെള്ളിയാഴ്ച മാത്രം 1276191 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81,466 പുതിയ കൊവിഡ് -19 കേസുകളും 469 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,23,03,131ആയി. മരണസംഖ്യ 1,63,396 ആയി ഉയർന്നു. 6,14,696 കേസുകൾ സജീവമാണ്.