കേരളം

kerala

ETV Bharat / bharat

India Covid Updates | രാജ്യത്ത് 3,33,533 പേര്‍ക്ക് കൂടി കൊവിഡ് ; 525 മരണം - ഇന്ത്യ കൊവിഡ്

21,87,205 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 17.78 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

India Covid  India Covid Updates  India Covid cases today  ഇന്ത്യ കൊവിഡ്  ഇന്ത്യയിലെ ഇന്നത്തെ കൊവിഡ് നിരക്ക്
India Covid Updates | രാജ്യത്ത് 3,33,533 പേര്‍ക്ക് കൂടി കൊവിഡ് ; 525 മരണം

By

Published : Jan 23, 2022, 11:13 AM IST

ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,33,533 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

525 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ അകെ കൊവിഡ് മരണം 4,89,409 ആയി. 2,59,168 പേര്‍ രോഗ മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 3,65,60,650 ആയി ഉയര്‍ന്നു.

21,87,205 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 17.78 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ഇതേവരെ 3,92,37,264 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 71,10,445വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്.

also read:'കാലികളെ മേയ്‌ക്കരുത്, വേട്ടയാടരുത്'; ഇന്ത്യന്‍ ഗോത്ര വര്‍ഗത്തിന്‍റെ പാരമ്പര്യ അവകാശങ്ങള്‍ക്കെതിരെ ചൈന

അതേസമയം വെള്ളിയാഴ്‌ചയെ അപേക്ഷിച്ച് ആകെ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 4,171 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. 3,37,704 കേസുകളാണ് വെള്ളിയാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്.

ABOUT THE AUTHOR

...view details