കേരളം

kerala

ETV Bharat / bharat

INDIA COVID: രാജ്യത്ത് 43,509 പേര്‍ക്ക് കൂടി കൊവിഡ്, 640 മരണം - കൊവിഡ് 19

97.38 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

covid tracker  india covid cases  coronavirus in india  statewise covid count  statewise covid data  ഇന്ത്യയിലെ കൊവിഡ് കണക്ക്  കൊവിഡ് 19  ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക്
രാജ്യത്ത് 43,509 പേര്‍ക്ക് കൂടി കൊവിഡ്, 640 മരണം

By

Published : Jul 29, 2021, 11:06 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് 43,509 പുതിയ കൊവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 640 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 4,22,662 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,03,840 ആണ്.

97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. 38,465 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,07,01,612 ആയി. രാജ്യത്ത് ഇതുവരെ 45,07,06,257 പേര്‍ വാക്‌സിൻ എടുത്തിട്ടുണ്ട്.

ഐസിഎംആറിന്‍റെ കണക്കനുസരിച്ച് 46,26,29,773 സാമ്പിളുകൾ ഇതുവരെ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 17,28,795 സാമ്പിളുകളാണ് പരിശോധിച്ചത്.

Also Read: ഇന്ത്യയിൽ 45 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്രസർക്കാർ

ABOUT THE AUTHOR

...view details