ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,654 പേര്‍ക്ക് കൂടി കൊവിഡ്. 640 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,22,022 ആയി. 3,99,436 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
India COVID; രാജ്യത്ത് 43,654 പുതിയ കൊവിഡ് രോഗികള്‍ - രാജ്യത്തെ കൊവിഡ് കണക്ക്
രാജ്യത്ത് ഇതുവരെ 44,61,56,659 പേര്‍ വാക്‌സിൻ എടുത്തിട്ടുണ്ട്.
രാജ്യത്ത് 43,654 പുതിയ കൊവിഡ് രോഗികള്‍
3,06,63,147 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 44,61,56,659 പേര്‍ക്കാണ് കൊവിഡ് വാക്‌സിൻ നല്‍കിയിട്ടുള്ളത്. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് ജൂലൈ 27 വരെ 46,09,00,978 സാമ്പിളുകൾ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 17,36,857 സാമ്പിളുകളാണ് പരിശോധിച്ചത്.
Also Read: വാക്‌സിൻ ഇല്ല, സംസ്ഥാനത്ത് ഇന്ന് കുത്തിവെപ്പ് മുടങ്ങും