കേരളം

kerala

ETV Bharat / bharat

India Covid -19: രാജ്യത്ത് 39,742 പേര്‍ക്ക് കൂടി കൊവിഡ്; 535 മരണം - union health ministry

97.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

ഇന്ത്യയിലെ കൊവിഡ് കണക്ക്  ഇന്ത്യയിലെ കൊവിഡ് മരണം  കൊവിഡ് 19  India covid count  covid death count in india  union health ministry  കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്ത് 39,742 പേര്‍ക്ക് കൂടി കൊവിഡ്; 535 മരണം

By

Published : Jul 25, 2021, 11:13 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പുതിയ കൊവിഡ് രോഗികള്‍. 4,08,212 പേരാണ് നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 39,972 പേരാണ് രോഗമുക്തി നേടിയത്. 535 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,20,551 ആയി.

ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,05,43,138 ആണ്. രാജ്യത്തെ രോഗമുക്തി നിരക്ക്‌ 97.36 ശതമാനമാണ്. തുടര്‍ച്ചയായി 34ാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്.

2.31 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ഇതുവരെ 43.31 കോടി ഡോസ് വാക്‌സിൻ നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 45.62 കോടി പരിശോധനകളും ഇതുവരെ നടത്തിയിട്ടുണ്ട്.

Also Read: ലോക്‌സഭ ജീവനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

ABOUT THE AUTHOR

...view details