ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,07,09,557 ആയി ഉയര്‍ന്നു. 817 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ആകെ കൊവിഡ് മരണം 4,05,028 ആയി. നിലവില്‍ 6,12,868 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.18 ശതമാനമായി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 44,291 പേര്‍ ഇന്നലെ(ജൂലൈ 7) രോഗമുക്തരായി. 2,98,43,825 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.