ന്യൂഡല്‍ഹി: രാജ്യത്ത് മാര്‍ച്ച് 19ന് ശേഷം ആദ്യമായി കൊവിഡ് കേസുകള്‍ 40,000ല്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,796 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,05,85,229 ആയി.
രാജ്യത്ത് 39,796 പേര്‍ക്ക് കൂടി കൊവിഡ് - ഇന്ത്യയിലെ കൊവിഡ് കണക്ക്
രാജ്യത്ത് ഇതുവരെ 3,05,85,229 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് 39,796 പേര്‍ക്ക് കൂടി കൊവിഡ്
723 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 4,02,728 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 42,352 പേരാണ് രോഗമുക്തരായത്. നിലവില്‍ 4,82,071 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. രാജ്യത്ത് ഇതുവരെ 35,28,92,046 ആളുകൾ വാക്‌സിൻ എടുത്തിട്ടുണ്ട്.
Also Read: കൊവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്ര സംഘം സംസ്ഥാനത്തെത്തി