ന്യൂഡല്‍ഹി: രാജ്യത്ത് ചികിത്സയിലുള്ളത് 4,95,533 കൊവിഡ് രോഗികള്‍. 97 ദിവസത്തിന് ശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷത്തില്‍ താഴെയെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 44,111 പേര്‍ക്കാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.06 ശതമാനമായി ഉയര്‍ന്നു.
ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,05,02,362 ആയി. 57,477 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,96,05,779 ആയി ഉയര്‍ന്നു. തുടർച്ചയായ 51ാം ദിവസവും രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാണ് റിപ്പോർട്ട് ചെയ്യുന്നത്.