കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 41,506 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് രോഗികള്‍

4,54,118 ആണ് രാജ്യത്തെ സജീവ കേസുകളുടെ എണ്ണം.

India COVID-19 tracker  India covid data  India COVID death  India coronavirus count  ഇന്ത്യയിലെ കൊവിഡ് കണക്ക്  India covid  കൊവിഡ് 19  കൊവിഡ് രോഗികള്‍  കൊവിഡ് മരണം
രാജ്യത്ത് 41,506 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jul 11, 2021, 10:53 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് 41,506 പുതിയ കൊവിഡ് രോഗികള്‍. 895 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,08,040 ആയി. 4,54,118 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 41,526 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,99,75,064 ആണ്. ഇന്ത്യയിൽ ഇതുവരെ 37.60 കോടി ജനങ്ങള്‍ വാക്സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഐസിഎംആര്‍ കണക്കനുസരിച്ച് 43,08,85,470 സാമ്പിളുകളാണ് ഇതുവരെ കൊവിഡ് പരിശോധന നടത്തിയിട്ടുള്ളത്. ഇന്നലെ(ജൂലൈ 10) മാത്രം 18,43,500 സാമ്പിളുകള്‍ പരിശോധിച്ചു.

Also Read: ആരോഗ്യ മേഖലയിൽ സർക്കാർ കൂടുതൽ നിക്ഷേപം നടത്തണമെന്ന് കെകെ ശൈലജ

ABOUT THE AUTHOR

...view details