ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,072 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,30,06,080 ആയി. 27,802 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
24 മണിക്കൂറിനിടെ 71 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 5,16,352 ആയി. ആകെ കൊവിഡ് ബാധിച്ചവരുടെ 0.06 ശതമാനം പേരാണ് നിലവിലെ കൊവിഡ് ബാധിതർ. 98.73 ശതമാനമാണ് രോഗമുക്തി നിരക്ക്. 1,379 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,24,61,926 ആയി.