കേരളം

kerala

ETV Bharat / bharat

India Covid Updates | രാജ്യത്ത് കൊവിഡ് 6,561 പേര്‍ക്ക് ; മരണം 142 - ഇന്ത്യ കൊവിഡ്

77,152 സജീവ കേസുകളാണ് രാജ്യത്തുള്ളത്

india covid  india covid update  ഇന്ത്യ കൊവിഡ്  കൊവിഡ് 19
india covid

By

Published : Mar 3, 2022, 9:50 AM IST

Updated : Mar 3, 2022, 10:46 AM IST

ന്യൂഡല്‍ഹി :രാജ്യത്ത് 6,561 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 142 പേര്‍കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,14,388 ആയി.

77,152 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 14,947 പേര്‍ക്ക് ഭേദമായി. ഇതോടെ 4,23,53,620 പേർ ഇതുവരെ രോഗമുക്തി നേടി. ഇപ്പോള്‍ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98.62 ആണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനമാണ്. 178.02 കോടി ഡോസ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി.

Last Updated : Mar 3, 2022, 10:46 AM IST

ABOUT THE AUTHOR

...view details