ന്യൂഡൽഹി: സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നിലവില്‍ 19.90 കോടിയിലധികം കൊവിഡ് വാക്‌സിൻ ഡോസുകൾ ലഭ്യം. ബാക്കിയുള്ളതും ഉപയോഗിക്കാത്തതുമായതാണ് ഈ വാക്‌സിന്‍ ഡോസുകള്‍. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനങ്ങളില്‍ 19.90 കോടി വാക്‌സിന്‍ ഡോസുകള്‍ ബാക്കി; കണക്ക് പുറത്തുവിട്ട് കേന്ദ്രം - രാജ്യത്ത് നിലവില്‍ ലഭ്യമായ കൊവിഡ് ഡോസുകളുടെ കണക്ക് പുറത്തുവിട്ട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലം
ഇതുവരെ ആകെ 192.85 കോടിയിലധികം കൊവിഡ് ഡോസുകള്‍ വിതരണം ചെയ്‌തതായി കേന്ദ്ര സര്‍ക്കാര്‍
19,90,98,860 ഡോസുകളാണ് വിവിധ സംസ്ഥാനങ്ങിളായി ഉള്ളത്. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 192.85 കോടിയിലധികം (1,92,85,90,115) കൊവിഡ് വൈറസ് വാക്‌സിന്‍ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വിതരണം ചെയ്‌തു. 2021 ജനുവരി 16നാണ് രാജ്യവ്യാപകമായി കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്.
രാജ്യത്തെ പലയിടങ്ങളിലായി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി സൗജന്യമായാണ് കേന്ദ സര്‍ക്കാര്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്.