ന്യൂഡൽഹി: മൂന്ന് ദിവസത്തിനകം വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും 96,490 ലധികം ഡോസ് വാക്‌സിൻ വിതരണം ചെയ്യുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. നിലവിൽ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,40,70,224 ഡോസ് വാക്‌സിൻ ഉണ്ടെന്നും മന്ത്രാലയം അറിയിച്ചു.
മൂന്ന് ദിവസത്തിനകം 96,490 ഡോസ് വാക്‌സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്രം - Ministry of Health and Family Welfare
2021 മെയ് ഒന്ന് മുതലാണ് രാജ്യത്ത് മൂന്നാംഘട്ട കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്.
കൊവിഡ് വാക്‌സിനേഷൻ
Also Read:രാജ്യത്ത് 70,421 പേർക്ക് കൂടി കൊവിഡ്, 3921 മരണം
ഇതുവരെ 26,68,36,620 ഡോസ് വാക്‌സിൻ കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയതായാണ് കണക്കുകൾ. 2021 മെയ് ഒന്നിന് രാജ്യത്ത് മൂന്നാംഘട്ട കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചത് മുതൽ ഇതുവരെ 25,48,49,301 ഡോസ് വിതരണം ചെയ്തെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.