കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ നടക്കുന്നത് ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ്: ജെപി നദ്ദ - ബിജെപി ദേശീയ പ്രസിഡൻ്റ് ജെപി നദ്ദ

ആശുപത്രികളിൽ വാക്‌സിനേഷൻ ഡ്രൈവ് സുഗമമായി നടക്കുന്നു. രാജ്യവ്യാപകമായി വേഗതയേറിയ വാക്‌സിനേഷനാണ് നടക്കുന്നതെന്നും ബിജെപി ദേശീയ പ്രസിഡൻ്റ് ജെപി നദ്ദ പറഞ്ഞു.

India's COVID vaccination drive world's largest  fastest  says Nadda  ന്യൂഡൽഹി  വാക്‌സിനേഷൻ ഡ്രൈവ്  ബിജെപി ദേശീയ പ്രസിഡൻ്റ് ജെപി നദ്ദ  സർക്കാർ സൗജന്യ കൊവിഡ് വാക്‌സിൻ
ഇന്ത്യയിൽ നടക്കുന്നത് ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ്: ജെപി നദ്ദ

By

Published : Jun 21, 2021, 4:29 PM IST

ന്യൂഡൽഹി:ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് ബിജെപി ദേശീയ പ്രസിഡൻ്റ് ജെപി നദ്ദ. 18 വയസിന് മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും സർക്കാർ സൗജന്യ കൊവിഡ് വാക്‌സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

രാം മനോഹർ ലോഹിയ ആശുപത്രിയിലെ വാക്‌സിനേഷൻ സെൻ്റർ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികളിൽ വാക്‌സിനേഷൻ ഡ്രൈവ് സുഗമമായി നടക്കുന്നു. രാജ്യവ്യാപകമായി വേഗതയേറിയ വാക്‌സിനേഷനാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also read: തമിഴ്‌നാട്ടിൽ വീണ്ടും ദുർമന്ത്രവാദ കൊലപാതകം; ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു

സ്വന്തമായി വാക്‌സിനുകൾ നിർമ്മിക്കുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്ത മികച്ച പത്ത് രാജ്യങ്ങളിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ഒൻപത് മാസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തദ്ദേശീയ വാക്‌സിനുകൾ രാജ്യത്തിന് നൽകിയിട്ടുണ്ട്.

വാക്‌സിൻ ബൂത്തിൽ ബോധവൽകരണം

പ്രതിരോധ കുത്തിവയ്‌പ് സംബന്ധിച്ച് ജനങ്ങളിൽ അവബോധം പകരാൻ ഓരോ ബൂത്തിലും ബിജെപി പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്‌പ് കാരണം ജനങ്ങൾക്ക് യാതൊരു പ്രശ്‌നങ്ങളും നേരിടില്ലെന്ന് മനസിലാക്കിപ്പിക്കുകയാണ് ലക്ഷ്യം. രണ്ടാം ഡോസ് വാക്‌സിൻ സംബന്ധിച്ചും ജനങ്ങൾക്ക് ബിജെപി പ്രവർത്തകർ ബോധവൽകരണം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിച്ചു

പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്‌തു. എന്നാൽ ജനങ്ങൾ സജീവമായി തന്നെ വാക്‌സിനേഷനിൽ പങ്കെടുക്കുന്നുണ്ട്. പല രാഷ്‌ട്രീയ പാർട്ടികളും വാക്‌സിനേഷൻ തടയാൻ ശ്രമിച്ചു. എന്നാൽ രാജ്യത്തെ 130 കോടി ജനങ്ങളും പ്രതിരോധ കുത്തിവയ്‌പിനായി മുന്നോട്ട് വരുന്നതാണ് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 21 മുതൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിനുകൾ നൽകും. കൊവിഷീൽഡിന് 780 രൂപ, കൊവാക്‌സിൻ 1,410 രൂപ, സ്‌പുട്‌നിക് വിക്ക് 1,145 രൂപ എന്നിങ്ങനെയാണ് നിലവിൽ സ്വകാര്യ മേഖലക്ക് നിശ്ചയിച്ചിട്ടുള്ള വില. ആശുപത്രി സന്ദർശനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ആദേഷ് കുമാർ ഗുപ്‌ത, ബൈജയന്ത് പാണ്ട, ബിജെപി എംപി അനിൽ ജെയിൻ എന്നിവരും പങ്കെടുത്തു.

ABOUT THE AUTHOR

...view details