ന്യൂഡൽഹി:രാജ്യത്ത് 24 മണിക്കൂറിനിടെ 14,506 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4,34,33,345 ആയി. രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 99,602 ആയി ഉയർന്നു.
രാജ്യത്ത് 14,506 പുതിയ കൊവിഡ് കേസുകൾ; മരണം 30 - covid cases in india
രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4,34,33,345 ആയി
30 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 5,25,077 ആയി. കൊവിഡ് മുക്തി നിരക്ക് 98.56 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.36 ശതമാനവും രേഖപ്പെടുത്തി.
രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4,28,08,666 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.21 ശതമാനമാണ്. രാജ്യ വ്യാപകമായ കൊവിഡ്-19 വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 197.46 കോടി ഡോസ് കോവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്.