ന്യൂഡൽഹി :രാജ്യത്ത് 24 മണിക്കൂറിനിടെ 17,073 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 94,420 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം കൊവിഡ്-19 കേസുകളുടെ എണ്ണം 4,34,07,046 ആയി.
അതേസമയം കൊവിഡ് മുക്തി നിരക്ക് 98.57 ശതമാനമായി രേഖപ്പെടുത്തി. 21 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 5,25,020 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.62 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനവും രേഖപ്പെടുത്തി.