ന്യൂഡൽഹി:രാജ്യത്ത് 24 മണിക്കൂറിനിടെ 17,336 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 88,284 ആയി ഉയർന്നു. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് 17,000ത്തിലധികം കൊവിഡ് കേസുകൾ രേഖപ്പെടുത്തുന്നത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 17,336 പേര്‍ക്ക് കൊവിഡ് - പ്രതിദിന പൊസിറ്റിവിറ്റി നിരക്ക്
നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് 17,000ത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്
ഇന്ത്യയിലെ മൊത്തം കൊവിഡ്-19 കേസുകളുടെ എണ്ണം 4,33,62,294 ആയി. അതേസമയം കൊവിഡ് മുക്തി നിരക്ക് 98.59 ശതമാനമായി രേഖപ്പെടുത്തി. 13 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 5,24,954 ആയി ഉയർന്നു.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.07 ശതമാനവുമാണ്. രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4,27,49,056 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.21 ശതമാനമായി രേഖപ്പെടുത്തി. രാജ്യവ്യാപകമായി കൊവിഡ്-19 വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 196.77 കോടി വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.