ന്യൂഡൽഹി :രാജ്യത്ത് 24 മണിക്കൂറിനിടെ 12,213 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 58,215 ആയി ഉയർന്നു. 111 ദിവസത്തിന് ശേഷമാണ് 12,000 ത്തിലധികം കൊവിഡ് കേസുകൾ രേഖപ്പെടുത്തുന്നത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 12,213 പുതിയ കൊവിഡ് കേസുകൾ ; 11 മരണങ്ങൾ
111 ദിവസത്തിന് ശേഷമാണ് 12,000 ത്തിലധികം കൊവിഡ് കേസുകൾ രേഖപ്പെടുത്തുന്നത്
ഇന്ത്യയിലെ മൊത്തം കൊവിഡ്-19 കേസുകളുടെ എണ്ണം 4,32,57,730 ആയി. അതേസമയം കൊവിഡ് മുക്തി നിരക്ക് 98.65 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 5,24,803 ആയി ഉയർന്നു.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.38 ശതമാനവുമാണ്. രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4,26,74,712 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.21 ശതമാനമായി രേഖപ്പെടുത്തി. കൊവിഡ്-19 വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 195.67 ഡോസ് കൊവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്.