ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 4,518 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,31,81,335 ആയി. 9 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,24,701 ആയി ഉയർന്നു.
രാജ്യത്തെ മരണനിരക്ക് 1.22 ശതമാനമാണ്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 25,782 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 1,730 സജീവ കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.