ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ദിവസത്തേക്കാള്‍ പ്രതിദിന കൊവിഡ് നിരക്കില്‍ 11.4 ശതമാനത്തോളം കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രാജ്യത്ത് 2,202 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 2,487 കൊവിഡ് കേസുകളാണ് തിങ്കഴാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തത്.
27 പേർ കൂടി കൊവിഡ് മൂലം മരണപ്പെട്ടതോടെ രാജ്യത്തെ മരണ നിരക്ക് 5,24,241 ആയി ഉയര്‍ന്നു. സജീവ രോഗികളുടെ എണ്ണം 17,317 ആണ്. ആകെ രോഗബാധിതരില്‍ 0.04 ശതമാനമാണ് സജീവ രോഗികളുടെ എണ്ണം.