ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് പുതിയ 3,805 കൊവിഡ് കേസുകള്‍. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4,30,98,743 ആയി ഉയർന്നു.
India Covid Updates | രാജ്യത്ത് 3,805 പേര്‍ക്ക് കൂടി കൊവിഡ് ; 22 മരണങ്ങള്‍ - ഇന്ത്യയിലെ ഇന്നത്തെ കൊവിഡ് നിരക്ക്
നിലവിൽ 20,303 സജീവ കേസുകളാണ് രാജ്യത്തുള്ളത്
India Covid Updates | രാജ്യത്ത് 3,805 പേര്‍ക്ക് കൂടി കൊവിഡ്; 22 മരണങ്ങള്‍
നിലവിൽ 20,303 സജീവ കേസുകളാണ് രാജ്യത്തുള്ളത്. മൊത്തം കേസുകളുടെ 0.05 ശതമാനമാണിത്. 4,87,544 ടെസ്റ്റുകളാണ് നടത്തിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.78 ശതമാനമാണ്.
22 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 5,24,024 ആയി. 3,168 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 98.74 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,25,54,416 ആയി.