ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 1,421 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,30,19,453 ആയി. 149 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 5,21,004 പേര്‍ മരിച്ചതായാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ കണക്ക്.
India Covid Updates | രാജ്യത്ത് ഇന്ന് 1,421 പേര്‍ക്ക് കൊവിഡ് - ഇന്ത്യ കൊവിഡ്
1,826 പേർ രോഗമുക്തരായി, ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത് 149 മരണങ്ങള്‍
India Covid Updates | രാജ്യത്ത് ഇന്ന് 1,421 പേര്‍ക്ക് കൊവിഡ്
1,826 പേർ രോഗമുക്തരായി. ഇതോടെ ഭേദമായവരുടെ എണ്ണം 4,24,82,262 ആയി. നിലവില്‍ 16,187 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ശനിയാഴ്‌ച 6,20,251 കൊവിഡ് ടെസ്റ്റുകള്‍ നടത്തി. ആകെ ടെസ്റ്റുകളുടെ എണ്ണം 78.69 കോടി കവിഞ്ഞു. അതേസമയം ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷൻ കവറേജ് 183.20 കോടി പിന്നിട്ടു.