ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. പുതിയതായി രാജ്യത്ത് 2,503 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കൊവിഡ് മൂലം 27 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ കണക്ക്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,15,877 ആയി. 4,377 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരായി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 36,168 പേരാണ്.
India Covid Updates | രാജ്യത്ത് ഇന്ന് 2,503 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 27 മരണം - കൊവിഡ് വാക്‌സിന്‍
4,377 പേര്‍ രോഗമുക്തരായി. 4,61,318 ഡോസ് കൊവിഡ് വാക്‌സിന്‍ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കി.
![India Covid Updates | രാജ്യത്ത് ഇന്ന് 2,503 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 27 മരണം India Covid updates covid report New covid cases in india covid vaccination india ഇന്ത്യ കൊവിഡ് കണക്ക് കൊവിഡ് വാക്‌സിന്‍ കേന്ദ്ര ആരോഗ്യ വകുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14724683-thumbnail-3x2-covid.jpg)
India Covid Updates | രാജ്യത്ത് ഇന്ന് 2,503 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 27 മരണം
4,24,41,449 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഞായറാഴ്‌ച 4,61,318 ഡോസ് കൊവിഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്‌തതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 1,80,19,45,779 പേര്‍ കൊവിഡ് വാക്‌സിന്‍ എടുത്തുവെന്നാണ് ഔദ്യോഗിക കണക്ക്.