ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ 4,184 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,29,80,067 ആയി ഉയര്‍ന്നു.
104 പേര്‍ കൂടി കൊവിഡിന് കീഴടങ്ങിയതോടെ രാജ്യത്തെ മരണ നിരക്ക് 5,15,459 ആയി. ആകെ രോഗ ബാധിതരില്‍ 0.10 ശതമാനമാണ് സജീവ രോഗികള്‍. രോഗമുക്തി നിരക്ക് 98.70 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 4,24,20,120 പേരാണ് കൊവിഡ് മുക്തരായത്.