കേരളം

kerala

ETV Bharat / bharat

India Covid Updates | രാജ്യത്ത് കൊവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ 4,362 പേര്‍ക്ക് കൊവിഡ് - ഇന്ത്യ കൊവിഡ്

54,118 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

India Covid Updates  covid declining in india  ഇന്ത്യയിൽ കൊവിഡ് കുറയുന്നു  ഇന്ത്യ കൊവിഡ്  കേന്ദ്ര ആരോഗ്യ മന്ത്രാലയം
India Covid Updates

By

Published : Mar 7, 2022, 10:17 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് 4,362 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 66 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,15,102 ആയി.

54,118 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 9,620 പേര്‍ക്ക് ഭേദമായി. ഇതോടെ 4,23,98,095 പേർ ഇതുവരെ രോഗമുക്തി നേടി. ഇപ്പോള്‍ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98.68 ആണ്.

6,12,926 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടത്തിത്. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 77.34 കോടി ആയി ഉയർന്നു. 0.71ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

178.90 കോടി ഡോസ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി.

Also Read: നെറ്റ്ഫ്ലിക്‌സും ടിക്‌ടോക്കും റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

ABOUT THE AUTHOR

...view details