ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് 10,273 പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനമായി കുറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.26 ശതമാനമാണ്.
24 മണിക്കൂറിനിടെ, 243 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,13,724 ആയി. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 1,11,472 ആണ്. മൊത്തം കേസുകളുടെ 0.26 ശതമാനമാണ് സജീവ കേസുകള്‍.