കേരളം

kerala

ETV Bharat / bharat

India Covid Updates | കൊവിഡ് ആശങ്ക അകലുന്നു ; രാജ്യത്ത് പുതിയ രോഗികള്‍ 11,499, മരണം 255 - കൊവിഡ് മരണം

തുടർച്ചയായ 20-ാം ദിവസമാണ് പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷത്തിൽ താഴെയാകുന്നത്

india covid updates  covid cases in india  india covid death  covid daily cases  ഇന്ത്യ കൊവിഡ് നിരക്ക്  ഇന്ത്യ കൊവിഡ്  കൊവിഡ് മരണം  ഇന്ത്യയിലെ കൊവിഡ് കേസുകള്‍
കൊവിഡ് ആശങ്ക അകലുന്നു; രാജ്യത്ത് പുതിയ 11,499 രോഗികള്‍, 255 കൊവിഡ് മരണം

By

Published : Feb 26, 2022, 10:36 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് 11,499 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,29,05,844 ആയി ഉയർന്നു. തുടർച്ചയായ 20-ാം ദിവസമാണ് പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷത്തിൽ താഴെയാകുന്നത്. 24 മണിക്കൂറിനിടെ 12,354 കേസുകളുടെ കുറവ് രേഖപ്പെടുത്തി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.01 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.36 ശതമാനവുമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം, 24 മണിക്കൂറിനിടെ 255 പേര്‍ കൊവിഡ് മൂലം മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,13,481 ആയി ഉയർന്നു.

Also read: ഒഴിപ്പിക്കല്‍ നടപടിയാരംഭിച്ച് ഇന്ത്യ; യാത്ര ചെലവ് പൂര്‍ണ സൗജന്യം

അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണം 4,22,70,482 ആയി. രോഗമുക്തി നിരക്ക് 98.52 ശതമാനമായി മെച്ചപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവ കേസുകൾ 1,21,881 ആയി കുറഞ്ഞിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്‍റെ ഭാഗമായി ഇതുവരെ 177.13 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details