ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,281 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്‌ചയെ അപേക്ഷിച്ച് പുതിയ കേസുകളിൽ നേരിയ കുറവും വൈറസ് ബാധിതരുടെ എണ്ണത്തിൽ വർധനവും രേഖപ്പെടുത്തി. 893 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 4,94,091 ആയി. മരണനിരക്ക് 1.20 ശതമാനമാണ്.
കഴിഞ്ഞ മണിക്കൂറുകളിലായി 3,52,784 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,87,13,494 ആയി. ആകെ വീണ്ടെടുക്കൽ നിരക്ക് 94.21 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,15,993 സാമ്പിളുകൾ പരിശോധിച്ചു.