ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,86,384 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 573 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തി.
കഴിഞ്ഞ മണിക്കൂറുകളിലായി 3,06,357 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 22,02,472 (5.46%) ആണ്. 19.59 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.