ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 2,47,417 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ബുധനാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തതിനേക്കാള്‍ കേസുകളുടെ എണ്ണത്തില്‍ 27 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
84,825 പേര്‍ക്കാണ് രോഗമുക്തി. നിലവില്‍ 11,17,531 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 13.11% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 5,488 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
രോഗബാധയെ തുടര്‍ന്ന് 380 പേര്‍ക്ക് ജീവഹാനിയുണ്ടായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,85,035 ആയി ഉയര്‍ന്നു.
46,723 കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ചത്തേക്കാള്‍ 35 ശതമാനം (34,424) വര്‍ധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മുംബൈയിൽ മാത്രം 16,420 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.